2015 മുതല്‍ അമേരിക്കയില്‍ അടച്ചുപൂട്ടിയത് 127 അബോര്‍ഷന്‍ ക്ലിനിക്കുകള്‍

വാഷിംങ്ടണ്‍: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ അടച്ചുപൂട്ടിയത് 127 അബോര്‍ഷന്‍ ക്ലിനിക്കുകള്‍. അബോര്‍ഷന്‍ കെയര്‍ നെറ്റ്് വര്‍ക്കാണ് വാര്‍്ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 41 ക്ലിനിക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലാണ് അടച്ചുപൂട്ടിയത്. അമേരിക്കയിലെ 58 ശതമാനം അബോര്‍ഷനുകളും ഇന്‍ഡിപെന്‍ഡന്റ് അബോര്‍ഷന്‍ ക്ലിനിക്കുകള്‍ വഴിയാണ് നടക്കുന്നത്. ജീവന്‍ വിജയിക്കുന്നു. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയതിനെക്കുറിച്ച് മാര്‍ച്ച് ഫോര്‍ ലൈഫ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.