കൊളംബിയ: അബോര്‍ഷന്‍ അനുകൂലികളായ ഫെമിനിസ്റ്റുകള്‍ കൊളംബിയായിലെ കത്തീഡ്രല്‍ ദേവാലയം ആക്രമിച്ചു. മാര്‍ച്ച് എട്ടിന് വനിതാദിനത്തിലാണ് അക്രമം നടന്നത്.8M എന്ന് അറിയപ്പെടുന്ന പുരോഗമനവാദികളായ സ്ത്രീകളാണ് അക്രമം അഴിച്ചുവിട്ടത്. അബോര്‍ഷന് എതിരെയുള്ള സഭയുടെ നിലപാടുകളാണ് സ്ത്രീകളെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.
സ്ത്രീകളുടെ പദവിക്കും അന്തസിനും പ്രകൃതത്തിനും വിരുദ്ധമായ നടപടികളാണ് അവരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് ഓര്‍ലാന്‍ഡോ റോ പ്രതികരിച്ചു. ഒരു തരത്തിലുള്ള ഗവണ്‍മെന്റ് ഇടപെടലുമില്ലാതെ അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.