അബൂജ: സ്കൂള്‍ ഡോര്‍മിറ്ററിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അക്രമികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ 279 പേര് മോചിതരായതായി വാര്‍ത്ത. 317 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ ഗവണ്മെന്റ് അധികൃതര്‍ പറയുന്നത് 279 പേരെ മാത്രമായിരുന്നു തട്ടിക്കൊണ്ടുപോയത് എന്നാണ്. സംഖ്യയിലെ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും 279 പേര് മോചിതരായി എന്നത് ആശ്വാസം നല്കുന്ന വാര്‍ത്തയാണ്.