അലെപ്പോ: സിറിയായിലെ ആഭ്യന്തര യുദ്ധത്തില്‍ നിരവധി തവണ മിസൈല്‍ ആക്രണത്തിന് വിധേയമായ മാരോനൈറ്റ് കത്തീഡ്രല്‍ ഓഫ് സെന്റ് ഏലിയ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.
2012 നും 2016 നും ഇടയിലാണ് ദേവാലയം ആക്രമണവിധേയമായത്. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡുമായി ബന്ധപ്പെട്ടാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദേവാലയം വീണ്ടും തുറക്കാന്സാധിച്ചത് വലിയൊരു അത്ഭുതമാണെന്ന് എയ്ഡ് റ്റുദി ചര്‍ച്ച് ഇന്‍ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ന് ഗെല്‍ഡേണ്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം ഉണ്ടാകുന്നതിന് മുമ്പ് എങ്ങനെയായിരുന്നുവോ അതുപോലെ ക്രൈസ്തവസമൂഹത്തിന്റെ കേന്ദ്രമായി ഈ ദേവാലയം മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുലക്ഷത്തോളം ക്രൈസ്തവരാണ് അലെപ്പോയില്‍ ആഭ്യന്തരയുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോഴച് മുപ്പതിനായിരത്തോളം മാത്രമേയുള്ളൂ.
പ്രതീകാത്മകമായും പ്രായോഗികമായും വളരെഅധികം പ്രാധാന്യമുള്ളതാണ് പുനരുദ്ധാരണപ്രവര്ത്തനങ്ങളെന്ന് അലെപ്പോയിലെ മാരോനൈറ്റ് ആര്‍ച്ച് ബിഷപ് ജോസഫ് അഭിപ്രായപ്പെട്ടു.