lവത്തിക്കാന്‍സിറ്റി: സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ നവംബര്‍ രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ ട്യൂറ്റോണിക് സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള സെമിത്തേരിയാണ് ഇത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ നിലവറയിലുള്ള സെമിത്തേരി സന്ദര്‍ശിച്ച് പരേതരായ ആഗോള സഭാധ്യക്ഷന്മാരായ പാപ്പാമാര്ക്കുവേണ്ടിയും പ്രാര്‍ത്ഥന നടത്തും. നവംബര്‍ അഞ്ചിന് ആഗോളസഭയിലെ പരേതരായ കര്ദിനാള്മാര്ക്കുവേണ്ടിയും മെത്രാന്മാര്‍ക്കുവേണ്ടിയും പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും.