ഊട്ടുനേര്‍ച്ചയ്ക്ക് പകരം നേര്‍ച്ചക്കിറ്റ് നല്കി ആളൂര്‍ പ്രസാദവരനാഥാ ദേവാലയം മാതൃകയായി

ആളൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ തിരുനാളുകളും മറ്റ് ആഘോഷങ്ങളും ഇല്ലാതായ സാഹചര്യത്തില്‍ പതിവുപോലെ നടത്തിവരാറുണ്ടായിരുന്ന വിശുദ്ധയൂദാശ്ലീഹായുടെ ഊട്ടുനേര്‍ച്ച പ്രസാദവരനാഥാ പള്ളിയിലും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഊട്ടുനേര്‍ച്ചയ്ക്ക് പകരമായി നേര്‍്ച്ചക്കിറ്റ് വിതരണം ചെയ്ത് സര്‍വ്വമതസാഹോദര്യവും പരസ്‌നേഹപ്രവര്‍ത്തികളും കാഴ്ചവയ്ക്കാന്‍് ഈ വര്‍ഷം ദേവാലയം സന്നദ്ധമായി. ഇടവകയിലെ 360 വീട്ടുകാര്‍ക്കും സമീപപ്രദേശങ്ങളിലുള്ള ഇതരമതസ്ഥരായ സഹോദരങ്ങള്‍ക്കും നേര്‍ച്ചക്കിറ്റ് വിതരണം ചെയ്താണ് ദേവാലയം വ്യത്യസ്തമായ മാതൃകയായത്.

ഓണത്തിന് വേണ്ടിയുള്ള പച്ചക്കറികളും മറ്റും അടങ്ങുന്നതായിരുന്നു കിറ്റ്. ഫാ. ജിജോ വാകപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് നേര്‍ച്ചക്കിറ്റ് വിതരണം നടത്തിയത്.