വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി: ധാര്‍മ്മികപ്രബോധനത്തിന്റെ ഉദാത്തമാതൃക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ധാര്‍മ്മികപ്രബോധനത്തിന്റെ ഉദാത്തമാതൃകയാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയെ ഡോക്ടര്‍ ഓഫ് ദ ചര്‍ച്ചായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച തിരുവെഴുത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

കണ്‍ഫെസേഴ്‌സിന്റെയും മൊറാലിസ്‌ററ്റുകളുടെയും പ്രത്യേക മധ്യസ്ഥനാണ് അല്‍ഫോന്‍സ് ലിഗോരി. 1732 ല്‍ നേപ്പല്‍സില്‍ ഇദ്ദേഹമാണ് ദിവ്യരക്ഷകസഭ ആരംഭിച്ചത്. വൈദികനാകുന്നതിന് എട്ടുവര്‍ഷം മുമ്പ് അദ്ദേഹം നിയമം പഠിച്ചിരുന്നു. പത്തൊമ്പതാം വയസിലാണ് അദ്ദേഹം അഭിഭാഷകനായത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ മികച്ച വക്കീലായി പേരെടുത്തു. എന്നാല്‍ അഭിഭാഷകജോലിയിലുണ്ടായ പരാജയമാണ് ക്രിസ്തുവിന്റെ വഴിയെ നടന്നുനീങ്ങാന്‍ അദ്ദേഹത്തിന് കാരണമായിത്തീര്‍ന്നത്.

അല്‍ഫോന്‍സ് ലിഗോരി ചെയ്തതുപോലെ നമ്മുടെ സമൂഹത്തിലെ ദുര്‍ബലരായ സഹോദരങ്ങളെ കാണാന്‍ പുറപ്പെടുന്നതിന് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ എഴുത്ത് അവസാനിപ്പിക്കുന്നത്.