ആലുവ: ദുരിതങ്ങള്‍ ഒന്നൊഴിയാതെ പെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ദുരിതങ്ങളിലായ ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി നല്ല ഇടയന്റെ മനസ്സോടെ ഒരു ഇടവക. ആലുവ സെന്റ് ഡൊമനിക് ദേവാലയമാണ് ഇടവകാംഗങ്ങള്‍ക്കായി പത്തരലക്ഷം രൂപ വില മതിക്കുന്ന പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണും പ്രളയവും മൂലം നിത്യവൃത്തിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടവകാംഗങ്ങള്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്.
20 പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ആയിരത്തോളം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, സഹവികാരി ഫാ.ബിബിന്‍ മുളവരിയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡൊമിനിക്കന്‍ ഫാമിലി കെയറാണ് കിറ്റുകള്‍ തയ്യാറാക്കിയതും വിതരണം ചെയ്യുന്നതും.