അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഇറ്റലിക്കാരിയായ എഡി ബോസെല്ലി അപ്പന്റിസൈറ്റീസിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് അവള്‍ഡോക്ടറെ കാണാനെത്തിയത്. അവള്‍ അപ്പോള്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയുമായിരുന്നു. രോഗാവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാം എന്നായിരുന്നു. കാരണം കുഞ്ഞ് ജനിക്കുന്നത് ചില അബ്‌നോര്‍മാലിറ്റിയോടെയായിരിക്കും എന്നായിരുന്നു ഡോക്ടറുടെ നിഗമനം.
പക്ഷേ ഉത്തമ കത്തോലിക്കാവിശ്വാസിയായ എഡി അതിന് വിസമ്മതിച്ചു. അവള്‍ പ്രസവിച്ചു. ഡോക്ടറുടെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന് കണ്‍ജെന്‍ഷ്യല്‍ ഗ്ലൂക്കോമയായിരുന്നു. പന്ത്രണ്ടു വയസായപ്പോഴേയ്ക്കും അവന്റെ ജീവിതം മുഴുവന്‍ അന്ധകാരാവ്രതമായിരുന്നു. എന്നാല്‍ കാഴ്ചയില്ലെങ്കിലും അനിതരസാധാരണമായ കഴിവുകളുണ്ടായിരുന്നു ആ കുട്ടിക്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദത്തിന്റെ ഉടമയെന്നാണ് വളര്‍ന്നുവന്ന ആ കുട്ടിയെ പിന്നീട് ലോകം വിശേഷിപ്പിച്ചത്.
ആന്‍ഡ്രിയ ബോസെല്ലി എന്ന പ്രശസ്തനായ ഗായകനാണ് അന്നത്തെ ആ കുട്ടി. 90 മില്യന്‍ കോപ്പികളാണ് ബോസെല്ലിയുടെ ആല്‍ബം വിറ്റുപോയത്. ആല്‍ബം ചരിത്രത്തിലെ ഏറ്റവും വലിയ വില്പന യായിരുന്നു അത്. 1999 ല്‍ ആയിരുന്നു ആ റിക്കാര്‍ഡ് വില്പന.
ആന്‍ഡ്രിയ ബോസെല്ലി- ഹിസ് അണ്‍നോണ്‍ സ്‌റ്റോറി ദാറ്റ് ടച്ചസ് ഹാര്‍ട്‌സ് എന്ന വീഡിയോയിലൂടെയാണ് ഈ കഥ പുറംലോകം അറിഞ്ഞത്.