ദേവാലയങ്ങള്‍ കാരുണ്യത്തിന്റെ മുഖങ്ങളാകണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ആധുനിക യുഗത്തില്‍ ഓരോ ദേവാലയങ്ങളും കാരുണ്യത്തിന്റെ മുകങ്ങളാകണമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വചനം പ്രഘോഷിക്കുക, കൂട്ടായ്മ വളര്‍ത്തുക, അപ്പം മുറിക്കുക എന്നിവയോടൊപ്പം തന്നെ തന്റെ സഹോദരനെ ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതും നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നവീകരിച്ച ഡോളേഴ്‌സ് ബസിലിക്കയുടെ വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ബസിലിക്കയിലെ നവീകരിച്ച അള്‍ത്താര, തിരുസ്വരൂപങ്ങള്‍, ഉപ അള്‍ത്താരകള്‍, കുരിശിന്റെ വഴി രൂപങ്ങള്‍, വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ എന്നിവ ആര്‍ച്ച് ബിഷപ് വെഞ്ചരിച്ചു.

പ്രധാന അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന അരുളിക്കയില്‍ വ്യാകുലമാതാവിന്റെ തിരുവസ്ത്രത്തിന്റെ നൂലിഴയും കൂടാതെ 142 വിശുദ്ധരുടെ തിരുശേഷിപ്പുകളും ഇതോടനുബന്ധിച്ചു സ്ഥാപിച്ചു.