വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജെറോമിന്റെ മരണത്തിരുനാളിന്റെ 1600ാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറക്കി. സ്ക്രിത്തൂരെ സാക്രെ അഫക്തൂസ് എന്നാണ് പേര്. കഴിഞ്ഞ വര്‍ഷ പാപ്പ വിശുദ്ധജെറോമിന്റെ തിരുനാള്‍ അപ്പേറൂയിത് ഇല്ലീസ് എന്ന മോത്തു പ്രോപ്രിയ വഴി തിരുവചന ഞായര്‍ ആയി പ്രഖ്യാപിച്ചിരുന്നു.
1920 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ ജെറോമിനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. ബദ്ലഹേമിലെ കാലിത്തൊഴുത്ത് സ്ഥിതി ചെയ്തിരുന്ന ഗുഹയില്‍പോയി ധ്യാനിച്ചതിന് ശേഷം എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയില്‍ വിശുദ്ധ ജെറോം ബൈബിള്‍ വിവര്്ത്തനം ചെയ്തിരുന്നു. ലോക വിവര്‍ത്തന ദിനം കൂടിയാണ് ഇന്ന്.