ആര്‍ച്ച് ബിഷപ് മാര്‍ മാത്യു വയലുങ്കല്‍ ട്യൂണീഷ്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

വത്തിക്കാന് സിറ്റി: മലയാളിയായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു. കോട്ടയം അതിരൂപത അംഗമാണ്. 2016 മുതൽ 2021 വരെ പാപ്പുവ ന്യൂഗനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക നുൻഷ്യോ ആയിരുന്നു. 2021 ജനുവരി മുതല് അൾജീരിയയുടെ നുൻഷ്യോയായി സേവനം ചെയ്ത് വരികയായിരുന്നു. വടവാതൂർ സ്വദേശിയായ ആർച്ച്ബിഷപ് കുര്യൻ മാത്യൂ വയലുങ്കൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ കാനാൻ നിയമത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.