സംഘ്പരിവാര്‍ അനുഭാവ പേജുകളില്‍ ആര്‍ച്ച് ബിഷപ് സൂസ്യപാക്യത്തിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍

സംഘ് പരിവാര്‍ അനുഭാവ പേജുകളില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യത്തിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍. ആര്‍ച്ച് ബിഷപ്പ് അഭിപ്രായം പറഞ്ഞ വിധത്തിലാണ് പോസ്റ്ററുകള്‍. രാജ്യപുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും സംഘടനയില്‍ നിന്നും ബിജെപിയില്‍ നിന്നും അകലം പാലിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞതായിട്ടാണ് പോസ്റ്ററുകള്‍. എന്നാല്‍ ഈ പോസ്റ്ററുകള്‍ വ്യാജമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി. ഇതിനു മുമ്പും സമാനമായ രീതിയില്‍ ആര്‍ച്ച് ബിഷപ് സൂസപാക്യത്തിന്റെപേരില്‍ വ്യാജ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.