ഉഗാണ്ട: ഉഗാണ്ടയിലെ കാംപാല ആര്‍ച്ച് ബിഷപ് സിപ്രിയാന്‍ കിസിറ്റോയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 68 വയസായിരുന്നു. ദു: ഖവെള്ളിയാഴ്ച ഇദ്ദേഹം എക്യുമെനിക്കല്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരുന്നു. കുരിശിന്റെ വഴിയില്‍ അദ്ദേഹം സന്ദേശം നല്കിയത് ഇപ്രകാരമായിരുന്നു. ക്രിസ്തു എനിക്ക് വേണ്ടി മരിച്ചു, നിങ്ങള്‍ക്കുവേണ്ടി മരിച്ചു. മനുഷ്യവംശത്തിന് മുഴുവനും വേണ്ടിയും മരിച്ചു. ഇത് വളരെ പ്രത്യേകതയുള്ള കുരിശിന്റെ വഴിയാണ്.
ആര്‍ച്ച് ബിഷപ്പിന്റെ അപ്രതീക്ഷിത മരണം വിശ്വാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.