സാന്‍ഫ്രാന്‍സിസ്‌ക്കോ: യുഎസിലെ ഏഷ്യന്‍ വംശജര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏഷ്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഉയരുന്നത് ഭീതിജനകമാണ്. അമേരിക്കക്കാരെന്ന നിലയില്‍ എല്ലാ മനുഷ്യരോടും ആദരവു പുലര്‍ത്തേണ്ടവരാണ് നമ്മള്‍. മനുഷ്യമഹത്വം ഉയര്‍ത്തിപിടിക്കേണ്ടവരും.
മാര്‍ച്ച് 30 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ കത്തീഡ്രലില്‍ ഏപ്രില്‍ 10 ന് സമാധാനത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം ആഹ്വാനം ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ വച്ചുനോക്കുമ്പോള്‍ ഈ വര്‍ഷം ഏഷ്യന്‍ അമേരിക്കക്കാര്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധി്ച്ചിരിക്കുകയാണ്.