ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി സുവിശേഷവല്‍ക്കരണ തിരുസംഘത്തിലെ അംഗം

ചെന്നൈ: മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമിയെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1952 ല്‍ ട്രി്ച്ചിയില്‍ ജനിച്ച ആര്‍ച്ച് ബിഷപ് 1980 നവംബര്‍ 19 നാണ് വൈദികനായത്. 2005 ല്‍ ഇറ്റലിയിലെ സര്‍ദിനിയായിലെ സുള്‍സിയുടെ ആര്‍ച്ച് ബിഷപ്പായി. 2017 ല്‍ സിസിബിഐ യുടെ വൈസ് പ്രസിഡന്റായി നിയമിതനായി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ചെയര്‍മാനായി സേവനം ചെയ്തുവരികയായിരുന്നു. 1622 ല്‍ പോപ്പ് ഗ്രിഗറി പതിനഞ്ചാമനാണ് പ്രൊപ്പഗാന്ത ഫിദെ എന്ന പേരില്‍ സുവിശേഷവല്‍ക്കരണ തിരുസംഘം സ്ഥാപിച്ചത്.

1967 ല്‍ പോപ്പ് പോള്‍ ആറാമനാണ് സുവിശേഷവല്‍ക്കരണ തിരുസംഘം എന്ന പേരു നല്കിയത്.ഫിലിപ്പൈന്‍സിലെ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ നിലവിലെ തലവന്‍.