ബിഷപ് മാര്‍ ആന്റണി കരിയില്‍ പാടിയ പാട്ട് സൂപ്പര്‍ഹിറ്റ്, വീഡിയോ വൈറലാകുന്നു

കൊച്ചി: ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ പാടിയ ഒരു ഭക്തിഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ഏറ്റെടുത്തിരിക്കുന്നത്.

ജപമാല കയ്യില്‍ എന്ന് തുടങ്ങുന്ന ഈ ഗാനം സോഷ്യല്‍ മീഡിയാ വഴി റീലിസ് ചെയ്തത് ജൂലൈ 28 നായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ദിനത്തിന്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഈ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാരത സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആര്‍ച്ച് ബിഷപ് ഒരു ക്രിസ്ത്യന്‍ ആല്‍ബത്തിന് വേണ്ടി സ്റ്റുഡിയോയില്‍ വച്ച് ഒരു ഗാനം ആലപിക്കുന്നത്. ഫാ. ജോണ്‍ പുതുവയാണ് ഗാനരചയിതാവ്.