ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്

ടോക്കിയോ: ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌ക്കാരമായ ഓര്‍ഡര്‍ ഓഫ് ദ റൈസിംങ് സണ്‍, മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന് നല്കും. ജപ്പാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ നയതന്ത്രതലത്തില്‍ നടത്തിയ സജീവ ഇടപെടലുകളെ മാനിച്ചാണ് ഈ പുരസ്‌ക്കാരം. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നു ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്ത്.

ചേര്‍ത്തല കോക്കമംഗലം ഇടവകാംഗമായിരുന്ന ഡോ. ചേന്നോത്ത് ജപ്പാന്‍ ന്യൂണ്‍ഷ്യോ ആയിരിക്കെയാണ് സെപ്തംബര്‍ എട്ടിന് അന്തരിച്ചത്.