ചങ്ങനാശ്ശേരി: ഈ കാലഘട്ടത്തില്‍ പലരും വിസ്മരിക്കുന്ന ശുശ്രൂഷയാണ് ജീവന്റെ ശുശ്രൂഷയെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപത ജീവന് ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രോലൈഫ് ദിനാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2020 മാര്‍ച്ച് 25 മുതല്‍ 2021 മാര്‍ച്ച് 25 വരെയുള്ള കാലഘട്ടത്തില്‍ നാലാമത്തെയോ അതില്‍ കൂടുതലോ ആയി കുഞ്ഞുങ്ങള്‍ പിറന്ന കുടുംബങ്ങളെ മാര്‍ ജോസഫ് പെരുന്തോട്ടം ആദരി്ച്ചു. വിവിധ ഇടവകകളില്‍ നിന്നായി 9 വലിയ കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.