ഉത്തമ ബോധ്യത്തോടെ ശരിയായ ക്രൈസ്തവമനസ്സാക്ഷിയനുസരിച്ച് വോട്ടു ചെയ്യണം: ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

നാളെ ഇലക്ഷന്‍ ബൂത്തിലേക്ക് കേരളീയര്‍ നടന്നടുക്കുമ്പോള്‍ വിശ്വാസികള്‍ക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. ആരുടെയും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും ദു: സ്വാധീനങ്ങള്‍ക്കും വഴിപെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവമനസ്സാക്ഷി അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാണ് അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ അദ്ദേഹം ഓര്മ്മപ്പെടുത്തുന്നത്.

ഓരോ പൗരനും ഉത്തരവാദിത്ത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണം. ഉദാസീനത കൂടാതെയും അവസാനസമയത്തേക്ക മാറ്റിവയ്ക്കാതെയും നേരത്തെ തന്നെ വോട്ടവകാശം വിനിയോഗിക്കണം. മാര്‍ പെരുന്തോട്ടം പറയുന്നു.