വിശുദ്ധനാട് തന്റെ വ്യക്തിപരമായ ജീവിതത്തെയും വിശ്വാസജീവിതത്തെയും ആകെ മാറ്റിമറിച്ചുവെന്ന് ആര്‍ച്ച് ബിഷപ് പിസാബെല്ല. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായുള്ള നാലുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. വൈദികസ്വീകരണം കഴിഞ്ഞ ഉടനെ ഇദ്ദേഹത്തിന്റെ ജീവിതം മിഡില്‍ ഈസ്റ്റിലേക്ക് പറിച്ചുനട്ടപ്പെട്ടിരുന്നു. മുപ്പതുവര്‍ഷം മുമ്പാണ് ഞാന്‍ ഇവിടേയ്ക്ക് വന്നത്.
എനിക്് ഭാഷപോലും അറിയില്ലായിരുന്നു. കത്തോലിക്കാപാരമ്പര്യത്തില്‍ നിന്നാണ് ഞാന്‍ വന്നത്. ഇവിടെയെത്തിക്കഴിഞ്ഞപ്പോഴാണ് ഇവിടെ ക്രൈസ്തവര്‍ ഒരു ശതമാനം മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിയത്. ഇ ഡബ്ലൂടിഎന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിലെ മുപ്പതുവര്‍ഷം ജീവിതത്തിലെ പ്രധാനപ്പെട്ടവര്‍ഷങ്ങളും ഇവിടെയായിരുന്നു. വിശുദ്ധനാടിന്റെ ഭാഗമാണ് ഞാന്‍. ഇനിയും ഞാന്‍ ഇതിന്റെ ഭാഗമായി തന്നെ തുടരും പ്രാര്‍ത്ഥനയിലൂടെയും സൗഹൃദത്തിലൂടെയും. അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് തീര്‍ത്ഥാടനങ്ങള്‍ നിലച്ചസാഹചര്യത്തില്‍ വിശുദ്ധനാട്ടിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
പാലസ്തീനിലെ ക്രൈസ്തവര്‍ക്കിടയില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചുവരുന്നു. ലെബനോനിലെ അസ്ഥിരതകളും ദുരിതങ്ങളും ജോര്‍ദാനിലെ ദാരിദ്ര്യവും ഇസ്രായേലും പാലസ്തീനും തമ്മിലുള്ള രാഷ്ട്രീയ ചുറ്റുപാടുകള്‍, ഇതെല്ലാം വിശുദ്ധനാട്ടിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ആര്‍ച്ച് ബിഷപ് പറഞ്ഞു.