ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് 91 ാം പിറന്നാള്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 91 ാം പിറന്നാള്‍. കോവിഡിന്റെയും പ്രളയത്തിന്റെയും അന്തരീക്ഷത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയായിരിക്കും പിറന്നാള്‍ ദിനം കടന്നുപോകുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവത്തിന് നന്ദി പറയും. മാര്‍ പവ്വത്തിലിന്റെ നവതി വിപുലമായ രീതിയിലാണ് ആഘോഷിച്ചിരുന്നത്. നവതി സ്മാരകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. 1930 ഓഗസ്റ്റ് 14 നായിരുന്നു ജനനം. 1985 നവംബര്‍ അഞ്ചിനാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയസ്ഥാനം ഏറ്റെടുത്തത്. 2007 മാര്‍ച്ച് 19 വരെ തുടരുകയും ചെയ്തിരുന്നു.