വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ തിരുസംഘത്തിലേക്ക്‌

വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിലെ അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആറു വർഷത്തോളം സേവനം അനുഷ്ഠിച്ചിരുന്നു.1952 ഒക്ടോബർ ആറിന് എറണാകുളത്തെ വടുതലയിൽ ജനിച്ച ബിഷപ്പ് കളത്തിപ്പറമ്പിൽ 1978 മാർച്ച് 18നാണ് തിരുപ്പട്ടം സ്വീകരിച്ച ത്. റോമിലെ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.

1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി. 1996-ൽ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി. 2001 ജനവരി 31ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപാപ്പ ആദരിച്ചു. 2002-ൽ കോഴിക്കോട് മെത്രാനായി. . 2016ലാണ് അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.