തീരദേശവാസികളെ അവഹേളിച്ചുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ മെത്രാന്‍; ശക്തമായ പ്രതികരണവുമായി ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം

തിരുവനന്തപുരം: തീരദേശവാസികളെ അവഹേളിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ച യാക്കോബായ സുറിയാനിസഭയിലെ ഡോ. ഏലിയാസ് മാര്‍ അത്തനേഷ്യസിനോട് എതിര്‍ ചോദ്യത്തിലൂടെ പ്രതികരിച്ചുകൊണ്ട് ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. എം സൂസപാക്യം. അവിടെ പള്ളിയില്‍ നിന്നുള്ള ആളുകളോ ഇടവകക്കാരോ അല്ല കടലോര ദേശത്തെ മുക്കുവന്മാരെ മാമ്മോദീസാ മുക്കി നിര്‍ത്തിയിരിക്കുവാണ്. അവര്‍ക്ക് കുരിശുവരയ്ക്കാന്‍ അറിയില്ല. അവര്‍ക്ക് പ്രതിവാക്ക് ചൊല്ലാനറിയില്ല എന്നാണ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയൂസ് പറഞ്ഞത്.

ഇതിന് മറുപടിയായി ഡോ സൂസപാക്യം ചോദിച്ചിരിക്കുന്ന ചോദ്യം ഇതാണ്.

കുരിശുവരയ്ക്കാനറിയാമെന്ന് അഹങ്കരിച്ചുകൊണ്ട് സമുഹമധ്യേ മത്സരിക്കുന്നതാണോ തീരദേശത്തിലെ മുക്കുവരെപോലെ ഇപ്രകാരമുളള അവഹേളനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കുരിശുവഹിച്ചുകൊണ്ടാണോ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതെന്ന് കുരിശിന്റെ രഹസ്യമറിയാമെന്ന് അഭിമാനിക്കുന്നവര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാല്‍ കൊള്ളാമായിരുന്നു.