അര്‍മേനിയന്‍ കൂട്ടക്കൊല വംശീയ ഉന്മൂലനം: ബൈഡന്‍

വാഷിംങ്ടണ്‍ ഡിസി: ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവം വംശീയ ഉന്മൂലനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. കൂട്ടക്കൊലയുടെ 106 ാം വാര്‍ഷികദിനത്തിലാണ് ബൈഡന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുര്‍ക്കിയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ ഇങ്ങനെയൊരു വിശേഷണം കൂട്ടക്കൊലയ്ക്ക് നല്കുന്നതില്‍ മുന്‍ അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ വിസമ്മതിച്ചിരുന്നു.

അതുകൊണ്ട് തന്നെ ബൈഡന്റെ ഈ പ്രസ്താവന ഏറെ ശ്രദ്ധേയമായി ലോകമെങ്ങും വിലയിരുത്തുന്നുമുണ്ട്. എന്നാല്‍ ബൈഡന്റെ ഈ പ്രഖ്യാപനത്തെ തുര്‍ക്കി തള്ളിക്കളഞ്ഞു. തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 1915-17 കാലത്താണ് അര്‍മേനിയന്‍ വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്.