ആസാം/ ബാംഗ്ലൂര്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകിയപ്പോള്‍ അക്കൂട്ടത്തില്‍ കത്തോലിക്കാ അതിരുപതാധ്യക്ഷനും 12 കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. ബാംഗ്ലൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍നാര്‍ഡ് മോസസിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
സെന്റ് ജോണ്‍സ് മെഡിക്കല്‍കോളജില്‍ പതിവുപോലെയുളള ചെക്കപ്പിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അവസ്ഥയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃന്തങ്ങള്‍ അറിയിച്ചു. ആസാമിലെ സെന്റ് വിന്‍സെന്‍ഷ്യ ജെറോസോ ഹോസ്പിറ്റലിലെ 12 കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ അഞ്ചുവരെ ഇന്ത്യയില്‍ ഏഴുലക്ഷം കോവിഡ്‌കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒറ്റദിവസം കൊണ്ട് 24,000 പേരാണ് കോവിഡ് 19 ആണെന്ന് കണ്ടെത്തിയത്. ഇരുപതിനായിരത്തോളം പേര്‍ ഇതുവരെ ഇന്ത്യയില്‍ മരണമടഞ്ഞിട്ടുണ്ട്.
കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചുപൂട്ടി.