‘കുഷ്ഠരോഗികളുടെ അമ്മ’യുടെ നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു

പോളണ്ട്: കുഷ്ഠരോഗികളുടെ അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന വാന്‍ഡ ബ്ലെന്‍സ്‌ക്കയുടെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ ആരംഭം കുറിച്ചു. പോളീഷ് മിഷനറി ഡോക്ടറായിരുന്നു വാന്‍ഡ. ഡോക്ടര്‍മാരുടെ മധ്യസ്ഥനായ വിശുദ്ധ ലൂക്കായുടെ തിരുനാള്‍ ദിനത്തിലാണ് നാമകരണനടപടികള്‍ രൂപതാതല ഉദ്ഘാടനം ചെയ്തത്. നാല്പതു വര്‍ഷത്തോളം ഉഗാണ്ടയില്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു. വിദ്യാര്‍ത്ഥിനിയായിരുന്ന കാലം മുതല്്‌ക്കേ മിഷനറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. ദൈവകൃപയോട് സഹകരിച്ചുപ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു വാന്‍ഡയെന്ന് ചടങ്ങില്‍ ബിഷപ് ഡാമിയന്‍ പറഞ്ഞു.

1911 ലായിരുന്നു ജനനം. 1951 ല്‍ ഉഗാണ്ടയിലേക്ക് യാത്രയായി. 103 ാം വയസില്‍ 2014 ല്‍ ആയിരുന്നു മരണം.