രക്തസാക്ഷിയായ കത്തോലിക്കാ ജഡ്ജി റൊസാറിയോയെ മെയ് മാസത്തില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ കത്തോലിക്കാ ജഡ്ജി റൊസാറിയോ ലിവാറ്റിനോയെ മെയ് ഒമ്പതിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മാഫിയാ സംഘം 1990 ലാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കോടതിയിലേക്ക് പോകുമ്പോള്‍ ഒരു കാര്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വന്നിടിക്കുകയും അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്ത് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

അന്ന് അദ്ദേഹത്തിന് വെറും 37 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 2020 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.