ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന് ഈ ഗ്രോട്ടോ തകര്‍ക്കാനായില്ല

ബെയ്‌റൂട്ട്: ഓഗസ്റ്റ് നാലിന് നടന്ന സ്‌ഫോടനങ്ങളില്‍ നഗരവും വീടുകളും തകര്‍ന്നുതരിപ്പണമായിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ ഇതാ ഒരു മരിയന്‍ ഗ്രോട്ടോ. നൂറുകണക്കിന് പേര്‍ മരണമടയുകയും ലക്ഷണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്ത ബെയ്‌റൂട്ട് നഗരത്തിലെ ഒരു കെട്ടിടത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഗ്രോട്ടോയാണ് തകര്‍ന്നുപോകാത്തത്.

ദൈവം നല്ലവനാണെന്നും അവിടുന്ന് നമ്മെ കൈവിടുകയില്ലെന്നുമുള്ള പ്രതികരണങ്ങളാണ് ഈ വാര്‍ത്തയ്ക്കു ചുവടെ സോഷ്യല്‍ മീഡിയായില്‍ വന്നുകൊണ്ടിരിക്കുന്നത്. മാതാവിന് തന്റെ മക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ് തകര്‍ക്കപ്പെടാത്ത ഈ ഗ്രോട്ടോയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ശരിയാണ്,ഒരു അമ്മയുടെ മക്കളോടുള്ള സ്‌നേഹത്തെ തകര്‍ക്കാന്‍ ഏത് ബോംബിനാണ് കഴിയുന്നത്?