ബെല്‍ജിയത്ത് വിശുദ്ധ കുര്‍ബാനയില്‍ പതിനഞ്ച് പേര്‍ക്ക് വരെ പങ്കെടുക്കാം

ബെല്‍ജിയം: ഡിസംബര്‍ 13 മുതല്‍ ബെല്‍ജിയത്ത് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ 15 പേര്‍ക്ക് ഗവണ്‍മെന്റ് അനുവാദം നല്കി. നിലവില്‍ നാലു പേര്‍ക്ക് മാത്രമാണ് പൊതുകുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. ക്രിസ്തുമസ് കാലത്ത് കൂടുതല്‍ പേര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദം നല്കാതിരുന്നത് നിര്‍ഭാഗ്യകരമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

11.5 മില്യന്‍ ആളുകളുളള ബെല്‍ജിയത്താണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രി പത്തുമണിമുതല്‍ പന്ത്രണ്ട് മണിവരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.