ക്രിസ്തുവിന്റെ ജന്മദേശമാണ് ബെദ്‌ലഹേം. ക്രിസ്തുമസ് കാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന സ്ഥലം. ഒരു മില്യന്‍ ടൂറിസ്റ്റുകളാണ് ഈ സീസണില്‍ ഓരോ വര്‍ഷവും എത്തിയിരുന്നത്. പക്ഷേ ഇത്തവണ ബെദ്‌ലഹേം ശൂന്യമായിരിക്കും.കാരണം കൊറോണ വൈറസ് എല്ലാം തകര്‍ത്തിരിക്കുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ചാണ് ബെദ്‌ലഹേമിലെ 80 ശതമാനം ആളുകളും ജീവിക്കുന്നത്.
ഹോട്ടല്‍ ജോലിക്കാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ടാക്‌സി ഡ്രൈവേഴ്‌സ് എന്നിങ്ങനെ വിവിധ തരം വിഭാഗങ്ങളിലായിട്ടാണ് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. ഇത്തരക്കാരെയാണ് കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇനി ഒരു അത്ഭുതം ഉണ്ടെങ്കില്‍മാത്രമേ ഇവിടെ ജീവിതം സാധാരണ നിലയിലാകൂ. അത്തരമൊരു അത്ഭുതത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ബെദ്‌ലഹേം നിവാസികള്‍.