ബെയ്‌റൂട്ട്: ലോകമെങ്ങുമുള്ള വിശ്വാസികളായ ആളുകള്‍ ലെബനോന് വേണ്ടി പ്രാര്ത്ഥിക്കണമെന്ന് ഫാ. മൈല്‍ഡ് എല്‍ സ്‌കായെം. ദൈവത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയിലും മാത്രമാണ് ഞങ്ങള്‍ ശരണം വയ്ക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ ദൈവം ലെബനോനെയും ഞങ്ങളെയും എല്ലാവിധ തിന്മകളില്‍ നിന്നും കാത്തുരക്ഷിക്കുമെന്ന കാര്യം നിശ്ചയമാണ്. ഇഡബ്ല്യൂടിഎന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെയ്‌റൂട്ടില്‍ ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും പത്തുപേരെങ്കിലും മരണമടയുകയും ചെയ്തതായിട്ടാണ് ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴത്തെ വിവരം. മരണസംഖ്യയും അപകടസംഖ്യയും കൂടാനാണ് സാധ്യത. 350,000 ആളുകള്‍ താമസിക്കുന്ന ബെയ്‌റൂട്ടിലാണ് സ്‌ഫോടനം നടന്നത്. വലിയ നാശനഷ്ടങ്ങളാണ് സ്‌ഫോടനം വഴി ഉണ്ടായിരിക്കുന്നത്. നഗരം ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു. സ്‌ഫോടനത്തിന് കാരണമായ സാഹചര്യം എന്തെന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. ഭീകരാക്രമണത്തിന്റെ സാധ്യതയും അന്വേഷിക്കുന്നു.
ഇന്ന് രാജ്യമെങ്ങും ദു:ഖാചരണത്തിന് പ്രധാനമന്ത്രി ഹാസന്‍ ദയബ് ആഹ്വാനം ചെയ്തിട്ടുണ്ട്. സുന്നി മുസ്ലീം, ഷിയാ മുസ്ലീം മാരോനൈറ്റ് കത്തോലിക്കര്‍ എന്നിവരാണ ലെബനോനില്‍ കൂടുതലായുമുള്ളത്. യഹൂദര്‍ വളരെ കുറവാണ്.
ലെബനോന്‍ വളരെ ദുഷ്‌ക്കരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ടിവിയിലും പത്രത്തിലും നിന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതിന്റെ അപ്പുറമാണ് കാര്യങ്ങള്‍. അതുകൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ലെബനോനെ വിസ്മരിക്കാതിരിക്കുക. ഫാ. മൈല്‍ഡ് ഓര്‍മ്മിപ്പിക്കുന്നു.
നൂറു മീറ്റര്‍ വരെ അകലെയുള്ള കെട്ടിടങ്ങള്‍പോലും സ്‌ഫോടനത്തില്‍ തകര്‍ന്നുതരിപ്പണമായിട്ടുണ്ട്. ഇരട്ട സ്‌ഫോടനമാണ് നടന്നിരിക്കുന്നത്.