കൊച്ചി: കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുടുംബങ്ങള്‍ക്കുള്ള നവജീവനുള്ള അവസരമായെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായെന്നും അദ്ദേഹം നിരീക്ഷിച്ചു. സമൂഹത്തിലെ അസന്തുലിതാവസ്ഥ.യ്ക്കെതിരെ നിസംഗത വെടിഞ്ഞ് അമ്മമാര്‍ സാമൂഹിക ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്തര്‍ദ്ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.