വത്തിക്കാന്‍ ബിബ്ലിക്കല്‍ കമ്മീഷന് ആദ്യമായി വനിതാ സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ബിബ്ലിക്കല്‍ കമ്മീഷന്റെ സെക്രട്ടറിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ചരിത്രം തിരുത്തി. സ്‌പെയ്ന്‍ സ്വദേശിയായ സിസ്റ്റര്‍ നൂറിയയാണ് വത്തിക്കാനിലെ ബിബ്ലിക്കല്‍ കമ്മീഷന്റെ സെക്രട്ടറി. വത്തിക്കാന്‍ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ സിസ്റ്റര്‍ നുറിയ ഈ സ്ഥാനലബ്ധിയില്‍ അതിശയവും നന്ദിയും അറിയിച്ചു.

ജീവിതം മുഴുവന്‍ ബൈബിള്‍ പഠനത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ നൂറിയ. കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷനറി ഡോട്ടേഴ്‌സ് ഓഫ് ദ ഹോളി ഫാമിലി ഓഫ് നസ്രത്ത് സന്യാസിനി സമൂഹാംഗമാണ്.