പാലയൂര്‍: കേന്ദ്രവും സംസ്ഥാനവും ക്രിസ്ത്യാനിയാണെന്ന കാരണത്താല്‍ പീഡിപ്പിക്കുന്നതായി തൃശൂര്‍ അതിരൂപതസഹായമെത്രാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
പണ്ടുമുതല്‍ ക്രൈസ്തവരെ വേട്ടയാടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 20 ാമത് പാലയൂര്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വീട്ടിലായാലും സമൂഹത്തിലായാലും നമ്മുടെ ഓരോ പ്രവൃത്തികളും ക്രിസ്തുവിന്റെ വചനമായി മാറണമെന്നും നമ്മള്‍ മലമുകളിലെ വെളിച്ചമായി തീരണമെന്നും അദ്ദേഹം പറഞ്ഞു.