മംഗളവാര്‍ത്തക്കാലം
22
ജനനം
ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന് എന്നാണ്…അവന് ജനിച്ചത് രക്തത്തില്‍ നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല ദൈവത്തില്‍ നിന്നത്രേ( യോഹ 1; 6-13)
ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്? അത് ജനനം ആണ്. ഒരു മനുഷ്യന്റെ ജനനം. ജനനത്തിന് ഈ പ്രപഞ്ചത്തില്‍ നിയതമായ രീതിയുണ്ട്. പക്ഷേ എന്നിട്ടും എല്ലാ സ്ത്രീപുരുഷ സംയോഗങ്ങളും ജനനത്തിന് വഴിതുറക്കുന്നില്ല. എങ്ങനെയോ എപ്പോഴോ ..അതാണ് ജനനത്തിന് പിന്നിലെ ഏറ്റവും വലിയ അത്ഭുതവും രഹസ്യങ്ങളും…
എല്ലാ ജനനങ്ങളും രക്തത്തില്‍ നിന്നും ശാരീരികാഭിലാഷത്തില്‍ നിന്നുമാണ്. അതുകൊണ്ടാവാം മനുഷ്യന് ആസക്തികളില്‍ നിന്നും ഒരിക്കലും മോചനമില്ലാത്തത്.അവന്റെ ജനനത്തിന്റെ ആസക്തികള്‍ മരണം വരെ അവനെപിന്തുടരുന്നു. പ്രായമെത്രയെന്നു പോലും അവിടെ അപ്രസക്തമാകുന്നു. പ്രായത്തിന്റെ ചാപല്യമെന്ന് നാം തന്നെ അപഹസിക്കുന്ന എത്രയോ വാര്‍ത്തകള്‍.
പക്ഷേ ശരീരത്തിന്റെ ആസക്തികളെ കീഴടക്കിയും നിര്മമ്മതയോടെയും ജന നം എന്ന മഹാരഹസ്യത്തില്‍ ഏര്‍പ്പെടാന്‍ എത്രപേര്‍ക്ക് കഴിയും? വലിയൊരു ചോദ്യമാണ്. വിശുദ്ധഗ്രന്ഥം വായിച്ച് അവസാനിപ്പിച്ച് ചുംബനത്തോടെ മടക്കിവയ്ക്കുന്നതുപോലെ അത്രയും വിശുദ്ധമായി തീരേണ്ട ഒന്നാണ് ലൈംഗികതയും. പക്ഷേ..
നിര്‍മ്മലമായ ജനനത്തിന്റെ ഓര്‍മ്മകളെ ധ്യാനിക്കേണ്ട അവസരമാണ് ഈ പിറവിക്കാലം. കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്ന് ജനിക്കട്ടെ. രക്തത്തില്‍ നിന്നും ശാരീരികാഭിലാഷത്തില്‍ നിന്നും പുരുഷന്റെ ഇച്ഛയില്‍ നിന്നുമല്ലാതെ ദൈവത്തില്‍ നിന്ന്..