ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ മെത്രാന്‍ ദിവംഗതനായി

കൊല്‍ക്കൊത്ത: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ മെത്രാനും ഈശോസഭാംഗവും ബാറുയിപ്പൂര്‍ രൂപതയുടെ ആദ്യ മെത്രാനുമായിരുന്ന ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസ് ദിവംഗതനായി. ഇന്ന് വെളുപ്പിന് മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

ലാളിത്യം, സ്‌നേഹം, സേവനം, താല്പര്യം എന്നിവ കൊണ്ട് അജഗണങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് നിലവിലെ മെത്രാന്‍ ശ്യാമല്‍ ബോസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളിലേക്കും സ്വന്തം ആത്മസന്തോഷങ്ങള്‍ പകര്‍ന്നുനല്കുന്നതില്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ബംഗ്ലാദേശിലെ ഏറ്റവും മുതിര്‍ന്ന ഈശോസഭാംഗമായിരുന്നു ബിഷപ് ഗോമസ്. പ്രായാധിക്യമുണ്ടെങ്കിലും 1997 ല്‍ ബംഗ്ലാദേശിലെ ഈശോസഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ബംഗ്ലാദേശില്‍ ഇതുപോലെ ജസ്യൂട്ട്‌സ് ഇല്ലാതെപോയ അവസരം വേറെയില്ല. പതിനാലു വര്‍ഷം ഞാന്‍ അവിടെ സേവനം ചെയ്തിട്ടുണ്ട്. ഇതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഒരു അപകടത്തെ തുടര്‍ന്നാണ് കൊല്‍്‌ക്കൊത്തയിലേക്ക് അദ്ദേഹം തിരികെയെത്തിയത്, 2014 മുതല്‍ കൊല്‍ക്കൊത്തയിലെ ഹൗസിലായിരുന്നു ജീവിതം. എനിക്കിവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ചില വൈദികര്‍ ഉപദേശം തേടി വരും. ഞാന്‍ കഴിയുന്നതുപോലെ സഹായിക്കും. തന്റെ വിശ്രമജീവിതത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത് ഇങ്ങനെയായിരുന്നു.