കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ സഹായിക്കുന്നവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്ന് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. വന്യമൃഗശല്യം ഉള്‍പ്പടെ നിരവധി പ്രശ്നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. എല്ലാ മന്ത്രിമാരെയും ഇക്കാര്യം കത്തിലൂടെ അറിയിക്കും. കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അദ്ദേഹം വ്യക്തമാക്കി.