എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്കണം: ബിഷപ് ജോഷ്വാ മാര് ഇഗ്നാത്തിയോസ്

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റാന്‍ അധ്യാപക സമൂഹം തയ്യാറാകണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. സംസ്ഥാനത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നീതിപൂര്‍വ്വകമായ പരിഗണന നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രതിനിധി സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.