മീററ്റ്:ബിജ്നോര്‍ രൂപതയില്‍ നിന്ന് വിരമിച്ച ബിഷപ് ജോണ്‍ വടക്കേല്‍ സിഎംഐ വീണ്ടും ഇടവകഭരണം ഏറ്റെടുക്കുന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതയിലെ കാട്ടുളി സെന്റ് തോമസ് ഇടവകയുടെ ഭരണമാണ് ഇദ്ദേഹം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബിഷപ് ജോണ്‍ വടക്കേല്‍ രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവായത്.
കാനന്‍ നിയമപ്രകാരം റിട്ടയര്‍ ചെയ്ത മെത്രാന് താല്പര്യമെങ്കില് ഇടവക ശുശ്രൂഷ നിര്‍വഹിക്കാവുന്നതാണ്.