കോവിഡിനെതിരെ കവിതയും ആലാപനവുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കോവിഡിന്റെ മുമ്പില്‍ ലോകവും മനുഷ്യരും പതറരുതെന്നും നമുക്കിനിയും പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നും ദൈവത്തിലേക്ക് മടങ്ങണമെന്നും ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോവിഡിനെതിരെ മനുഷ്യവംശത്തെ പ്രത്യാശയിലേക്കു നയിക്കാന്‍ പ്രചോദകമാകുന്ന കവിതയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കോവിഡിനെ ദൈവശിക്ഷയായി കരുതേണ്ടതില്ലെന്നും ദൈവത്തിലേക്കുളള മടക്കത്തിന് ഈ പകര്‍ച്ചവ്യാധി കാരണമാകണമെന്നുമാണ് മാര്‍ ജോസ്പുളിക്കല്‍ പറയുന്നത്. ദൈവികപദ്ധതിയിലേക്ക് മടങ്ങണമെന്ന സന്ദേശമാണ് കവിതയിലൂടെ നല്കുന്നത്. അതുകൊണ്ടാണ് താന്‍ രചിച്ച് ആലാപനം നടത്തിയ കവിതയ്ക്ക് മടക്കം എന്ന് അദ്ദേഹം പേരു നല്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് മാര്‍ ജോസ് പുളിക്കലിന്റെ കവിത.