കൊച്ചി: ക്രിസ്തുമതത്തെ അവഹേളിക്കുന്ന വിധത്തിലുള്ള സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകള്‍ക്ക് പിന്നിലുള്ളത് തീവ്രവാദ സ്വഭാവമുള്ള ഷാഡോ പ്രൊഡ്യൂസേഴ്‌സ് ആണെന്ന് കെസിബി സി ഐക്യജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍.
ക്രിസ്തുമതം ഉള്‍പ്പടെയുള്ള ഇതരസമൂഹങ്ങളെ അപഹസിച്ച് പുറത്തിറങ്ങിയ സമീപകാല സിനിമകളുടെ പിന്നിലെല്ലാംഷാഡോ പ്രൊഡ്യൂസേഴ്‌സ് ആണ് എന്നത് വെറും സംശയമല്ലെന്നും അടുത്തകാലത്തെ സംഭവപരമ്പരകള്‍ അതാണ് തെളിയിക്കുന്നതെന്നും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ജാഗ്രതാ ന്യൂസ് ബുള്ളറ്റിനില്‍ അദ്ദേഹം ആരോപിച്ചു.