ഇരിട്ടി: ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണ്‍ എന്ന പേരില്‍ പരിസ്ഥിതി ലോക മേഖലയാക്കുന്നതിന് എതിരെ തലശ്ശേരി അതിരൂപത നയിക്കുന്ന സമരത്തിന് സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കും. ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ ചുറ്റിനുമുള്ള ജനവാസകേന്ദ്രങ്ങളാണ് ബഫര്‍ സോണ്‍ എന്ന പേരില്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നത്. കരട് പ്രഖ്യാപനം തിരുത്തി ജനവാസകേന്ദ്രങ്ങള്‍ വരുന്നിടം ബഫര്‍ സോണ്‍ സീറോയാക്കി പരിസ്ഥിതി ലോലം വനത്തില്‍ നിജപ്പെടുത്തണമെന്നാണ് അതിരൂപതയുടെ ആവശ്യം.
പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിലൂടെ ബഫര്‍ സോണ്‍ ആക്കുന്ന കര്‍ഷകരുടെ ഭൂമി അഞ്ചുവര്‍ഷത്തിനിടയില്‍ വനമായി മാറുമെന്നും സ്വമേധയാ കര്‍ഷകര്‍ ഇവിടെ നി്ന്നിറങ്ങിക്കൊടുക്കേണ്ടിവരുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. സര്‍ക്കാരുകളും സര്‍വകകക്ഷി പ്രതിനിധികളും കര്‍ഷകന്റെ രക്ഷയ്ക്കൊപ്പമാണെങ്കില്‍ ഈ ആവശ്യം നടപ്പാക്കിത്തരണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.