തൃശൂര്‍: സാഗര്‍ ബിഷപ് എമിരത്തൂസ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സിഎംഐ ദിവംഗതനായി. ഇന്ന് രാവിലെ 7.30 ന് ആയിരുന്നുഅപ്രതീക്ഷിതമായ ദേഹവിയോഗം. ബിഷപ് ക്ലെമന്‍സ് തോട്ടുങ്ങലിന്റെ പിന്‍ഗാമിയായി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് സാഗര്‍ രൂപതാധ്യക്ഷനായി നിയമിച്ചത്. 1987 ഫെബ്രുവരി 22 മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പത്തൊമ്പതു വര്‍ഷക്കാലം അദ്ദേഹം രൂപതയെ സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ചു.
1930 മാര്‍ച്ച് 19 ന് അരണാട്ടുകരയില്‍ ലാസര്‍- കുഞ്ഞന്നം ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1960 മെയ് 17 ന് വൈദികനായി. 1963 ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് യാത്രയായി.