പീരുമേട്: കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറക്കലിന്റെ ചിത്രം ആലേഖനം ചെയ്ത തപാല്‍ മൈ സ്റ്റാമ്പ് പുറത്തിറക്കി. പൗരോഹിത്യ സുവര്‍ണ്ണജൂബിലി പൂര്‍ത്തിയാക്കിയതിന്റെ സ്മരണയ്ക്കായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാമ്പ് പുറത്തിറക്കിയത്.
തപാല്‍ വകുപ്പിന്റെ മാര്‍ക്കറ്റിംങ് എക്സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി സ്റ്റാമ്പ് കൈമാറി. മികച്ച രീതിയില്‍ ചിത്രം ആലേഖനം ചെയ്തു സ്ററാമ്പ് അച്ചടിച്ചു പുറത്തിറക്കിയതിന് മാര്‍ മാത്യു അറയ്ക്കല്‍ തപാല്‍വകുപ്പിന് നന്ദി അറിയിച്ചു.