താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസ്

താമരശ്ശേരി: കോടഞ്ചേരിയില്‍ നിയമപരമായി കാട്ടുപന്നിയെ വെടിവച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്ട്രര്‍ ചെയ്ത കേസില്‍ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെയും ഉള്‍പ്പെടുത്തി.

പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞതോടെ ഫോസ്റ്റ് റേഞ്ച് ഓഫീസറിന് നിവേദനം നല്കാനെത്തിയ ബിഷപ്പിനെയാണ് കേസില്‍ പതിമൂന്നാമത്തെ പ്രതിയായി പേരുചേര്‍ത്തിരിക്കുന്നത്. പ്രതിഷേധ കൂട്ടായ്മയില്‍ ബിഷപ്പ് പങ്കെടുത്തിരുന്നില്ല.

അന്യായമായി സംഘം ചേര്‍ന്നതിനും പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചതിനും ലോക്ക് ഡൗണ്‍ നിയന്ത്രണലംഘനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ ആരോപങ്ങള്‍ ഒന്നും സ്ത്യമല്ലെന്നിരിക്കെ കേസ് ദുരുദ്ദേശ്യപരമാണെന്നാണ് ആക്ഷേപം.