നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിനരാത്രങ്ങളിലൂടെയാണ് നാം ഇപ്പോള്‍കടന്നുപോകുന്നത്. എന്നാല്‍ ഈ ദിനങ്ങളെ എത്രത്തോളം നമുക്ക് അനുഗ്രഹപ്രദമാക്കാന്‍ കഴിയും എന്നത് വ്യക്തിപരമായ നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്. വ്യക്തിപരമായ വിശുദ്ധീകരണത്തിനും അനുഗ്രഹലബ്ധിക്കുമായി നോമ്പുകാലത്ത് നാം പ്രത്യേകമായി അനുഷ്ഠിക്കേണ്ട ഭക്ത്യകൃത്യങ്ങളെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും. അതില്‍ പ്രധാനപ്പെട്ടത് കുരിശിന്റെ വഴി പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുക എന്നതാണ്. ഇതില്‍ തന്നെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ വേറെയുണ്ട്.
ഈശോ കുരിശുമായി വീഴുന്ന രംഗങ്ങളെ ധ്യാനിക്കുകയാണ് അത്. മറ്റൊന്ന് മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കുകയാണ്. ക്രൂശീകരണവുമായി ബന്ധപ്പെട്ട് മാത്രമല്ല മാതാവിന്റെ ജീവിതത്തിലുടനീളമുള്ള സങ്കടങ്ങളുടെ അനുഭവങ്ങളെ ധ്യാനിക്കുന്നതാണ് അത്. ഈശോയുടെ തിരുമുഖത്തോടുള്ള പ്രാര്‍ത്ഥന ചൊല്ലുകയും തിരുമുഖത്തോടുള്ള ഭക്തി ആരംഭിക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഈശോയോടുള്ള വിലയേറിയ തിരുരക്തത്തോടുളള പ്രാര്‍ത്ഥന ചൊല്ലുന്നതും ഏറെ അനുഗ്രഹപ്രദമാണ്.