നൈജീരിയ: ബോക്കോ ഹാരമിന്റെ തേര്‍വാഴ്ച തുടര്‍ക്കഥയാകുമ്പോള്‍ നൈജീരിയായില്‍ ഒറ്റദിവസം കൊല്ലപ്പെട്ടത് 81 പേര്. ഗ്രാമം ആക്രമിച്ചാണ് ഒറ്റ ദിവസം തന്നെ അവര്‍ ഇത്രയും പേരെ കൊന്നൊടുക്കിയത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ അതേക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്. ആദ്യം അവര്‍ ഞങ്ങളെയെല്ലാം ഒരുമിച്ചൂകൂട്ടി. അതിന് ശേഷം ഞങ്ങളോട് ഒരു മതപ്രഭാഷണം നടത്തി. ഞങ്ങളുടെ കൈയിലുള്ള ആയുധങ്ങളെല്ലാം അവര്‍ കൈക്കലാക്കി.തുടര്‍ന്ന് അവര്‍ ഞങ്ങളുടെ നേരെ നിറയൊഴിക്കുകയായിരുന്നു. 13 പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ഗ്രാമത്തലവന് ഉള്‍പ്പടെ ഏഴുപേരെ തട്ടിക്കൊണ്ടുപോയി. നൂറുകണക്കിന് കന്നുകാലികളെയും അപഹരിച്ചു. ഏകദേശം ആറു മണിക്കൂര്‍ നേരത്തോളം അക്രമം നടന്നു.
നൈജീരിയായിലെ ക്രൈസ്തവര്‍ക്ക് നേരെയാണ് അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞആഴ്ചയിലാണ് സുവിശേഷപ്രഘോഷകനെയും ഗര്‍ഭിണിയായ ഭാര്യയെയും അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.