വാഷിംങ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭപരിപാടികളില്‍ വ്യാപകമായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍ നടത്തിവരുന്ന ബുക്ക് സ്റ്റാളിന് നേരെയുണ്ടായത്.
ബുക്ക് സ്‌റ്റോറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും കട ആക്രമിക്കുകയും ചെയ്തു. എന്നാല്‍ അക്രമികളോട് തങ്ങള്‍ക്ക് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നാണ് സിസ്‌റ്റേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. മുറിവേറ്റ ലോകത്തിന് സുവിശേഷം നല്കുക എന്ന തങ്ങളുടെ ദൗത്യം കൂടുതല്‍ വ്യക്തമായിരിക്കുന്നതായും അവര്‍ വെളിപ്പെടുത്തി. ഭയമുണ്ട്, ആശങ്കകളുണ്ട്. സംഘര്‍ഷാത്മകമായ സന്ദേശങ്ങള്‍ ലഭിക്കുന്നുമുണ്ട്.
എങ്കിലും ശുശ്രൂഷയുമായി ഞങ്ങള്‍ മുന്നോട്ടുപോകും. അക്രമികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു. ചിക്കാഗോയിലെ മില്ലേനിയം പാര്‍ക്കിലാണ് ബുക്ക് സറ്റോര്‍ പ്രവര്‍ത്തിക്കുന്നത്.