ബോസ്റ്റണ്‍: വധശിക്ഷയ്‌ക്കെതിരെ ബോസ്റ്റണ്‍ അതിരൂപത രംഗത്ത്. ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബര്‍ Dzhokhar Tsarnaev ന് സുപ്രീം കോടതി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് അതിരൂപത ഇതിനെതിരെ ശബ്ദിച്ചിരിക്കുന്നത്. 2013 ലെ ബോ്‌സ്റ്റണ്‍ മാരത്തോണിലെ ബോംബിങ്ങുമായി ബന്ധപ്പെട്ട്ാണ് Dzhokhar ന് വധശിക്ഷ വിധിച്ചിരിക്കുന്നത്, സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
പോലീസില്‍ നിന്നുള്ള രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അക്രമി പോലീസ് ഓഫീസറെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ഒബാമയുടെയും ട്രംപിന്റെയും ഭരണകൂടങ്ങള്‍ വധശിക്ഷ ശരിവച്ചിരുന്നു. അക്രമിക്ക് വധശിക്ഷയല്ല ജീവപര്യന്തം തടവാണ് നല്‌കേണ്ടതെന്നാണ് അതിരൂപത പറയുന്നത്.
ഇരകള്‍ക്കുവേണ്ടിയും രൂപത പ്രാര്‍ത്ഥിക്കുന്നു. സ്‌ഫോടനത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളുടെ വേദനയും നഷ്ടവും മനസ്സിലാക്കുന്നു. പക്ഷേ കത്തോലിക്കാ സഭ ഒരിക്കലും നീതി അവകാശപ്പെടുത്താന്‍ വേണ്ടി ജീവനെടുക്കുന്നതിനെ ന്യായീകരിക്കുന്നില്ല. പത്രക്കുറിപ്പില്‍ അതിരൂപത വെളിപെടുത്തുന്നു.